ചേർത്തല:തണ്ണീർമുക്കം കയർ ഗ്രാമം പദ്ധതി നടത്തിപ്പിനായി വിളിച്ചു ചേർത്ത ഗ്രാമപഞ്ചായത്ത് യോഗത്തിൽ മന്ത്രിമാരായ തോമസ് ഐസക്കും പി.തിലോത്തമനും പങ്കെടുത്തു.പഞ്ചായത്ത് യോഗങ്ങളിൽ മന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്നത് അപൂർവമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് പറഞ്ഞു. പന്ത്റണ്ട് കയർ സംഘങ്ങളിലെ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ കയർപ്രോജക്ട് ഓഫീസർ ശ്രീകുമാർ,കയർ മെഷീൻ ഫാക്ടറി ചെയർമാൻ കെ.പ്രസാദ് എന്നിവർ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് ഹാളിൽ പ്രത്യേക അജണ്ടയായി വിളിച്ചുചേർത്തയോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം സിന്ധു വിനു, വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്,സ്ഥിരം സമിതി അദ്ധ്യക്ഷരായ രമാ മദനൻ,സുധർമ്മ സന്തോഷ്,ബിനീത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ,സനൽനാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു എന്നിവരും പി.എസ്.ഷാജി,എസ്.പ്രകാശൻ,സാജുമോൻ പത്രോസ് എന്നിവരും സംസാരിച്ചു. സെക്രട്ടറി ജയശ്രീ. പി.നായ്ക്ക് സ്വാഗതവും എ.എം.ജിമീഷ് നന്ദിയും പറഞ്ഞു.
പ്രത്യേക ഗ്രാമസഭകൾ ചേർന്ന് കയർ സംഘങ്ങൾ രൂപീകരിച്ചും കയർ സ്വാശ്രയ ഗ്രൂപ്പുകൾ സംഘടിപ്പിച്ചും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.