തുറവൂർ: ഓടികൊണ്ടിരിക്കെ ടയർ പൊട്ടിയതിനെ തുടർന്ന് പിക്കപ്പ് വാൻ മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ തുറവൂർ റിലയൻസ് പമ്പിനു വടക്കുവശം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം.ആലുവയിൽ നിന്നും പെയിന്റ് കയറ്റി പാലായ്ക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.റോഡിന് കുറുകെ വീണ വാഹനത്തിൽ നിന്നും പെയിന്റ് റോഡിലേക്ക് ഒഴുകി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.