ഡോ. കെ.ടി ശ്രീലതകുമാരി പ്രസിഡന്റ് , ടി.എസ് .രഘുലാലി ജനറൽ സെക്രട്ടറി
ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. നഗരസഭ ടൗൺഹാളിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം.ദിലീപ് പതാക ഉയർത്തി.
ഡോ. എസ് ആർ മോഹനചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ഡോ. സി സുന്ദരേശൻ കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം പ്രൊഫ. പ്രഭാത് പട്‌നായിക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ടി ശ്രീലതകുമാരി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇ.ടി ബിന്ദു രക്തസാക്ഷി പ്രമേയവും എൻ.അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ട്രഷറർ സി.എസ്.സുജാത, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ, എ.ഐ.എസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി എ.ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ പ്രസിഡന്റ് വി ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ. നാസർ സ്വാഗതവും ജനറൽ കൺവീനർ വി ജയകുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളെ സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് - ഡോ. കെ.ടി ശ്രീലതകുമാരി (തിരുവനന്തപുരം), വൈസ് പ്രസിഡന്റുമാർ - ഡോ. കെ എം ദിലീപ്, ഡോ. ഇ.ടി .ബിന്ദു, എം .കെ .രാജൻ,ജനറൽ സെക്രട്ടറി - ടി.എസ് .രഘുലാലി (തിരുവനന്തപുരം), സെക്രട്ടറിമാർ - ഡോ. എ .സുഹൃദ്കുമാർ, വി .ജയകുമാർ, ഡോ. എസ്. ആർ.മോഹനചന്ദ്രൻ, ട്രഷറർ - പി .എസ്. ശിവപ്രസാദ് (ആലപ്പുഴ ) , സെക്രട്ടേറിയറ്റംഗങ്ങൾ - ഡോ.സി .സുന്ദരേശൻ, ഡോ. എം .എ നാസർ, ഡോ. കെ. .കെ.ഷാജി, എൻ.അനിൽകുമാർ, ടി.എൻ.മിനി, ഇ.കെ.ബിജുജൻ, ഡോ.യു.സലിൽ, പി.പി.സുധാകരൻ, എ.ബിന്ദു, എസ്.. ജയിൽകുമാർ, പി .വി. ജിൻരാജ്, കുഞ്ഞിമമ്മു പറവത്ത്. 56 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.