gf

ഹരിപ്പാട്: രാത്രികാലങ്ങളിൽ കടലോരം കേന്ദ്രീകരിച്ച് മദ്യപാനവും ലഹരി ഉപയോഗവും വ്യാപകമാകുന്നുവെന്ന് പരാതി. പ്രദേശവാസികളെ കൂടാതെ പുറമേയുള്ളവരും മദ്യവുമായെത്തി 'സേവ' നടത്തുന്നത് നാടിൻറെ സ്വസ്ഥത കെടുത്തുകയാണ്.

എസ്.എൻ.ഡി.പി യോഗം നല്ലാണിക്കൽ ശാഖയുടെ പടിഞ്ഞാറു ഭാഗത്താണ് മദ്യപശല്യം രൂക്ഷം. മദ്യലഹരിയിൽ അസഭ്യവർഷം നടത്തുന്നതും പതിവാണ്. ഈ മേഖലയിൽ നിരവധി വീടുകളുണ്ട്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.