tv-r

തുറവൂർ: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി.യോഗം വളമംഗലം തെക്ക് 583-ാം ശാഖ സ്കോളർഷിപ്പ് നൽകി .വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും രോഗികൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് തുറവൂർ ഉണ്ണികൃഷ്ണൻ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.കെ.മോഹനൻ, വനിതാ സംഘം സെക്രട്ടറി സീമ ഷാജി എന്നിവർ സംസാരിച്ചു.