മുഹമ്മ: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്.എൻ.ഡി.പി യോഗം കാവുങ്കൽ ശാഖ അനുമോദിച്ചു.. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി ,ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി പ്രവീൺ അദ്ധ്യക്ഷനായി. എം.രാജേഷ് ,എം.വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ടി. ബൈജു സ്വാഗതവും പി.ടി. സുരേഷ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണവും നടത്തി.