ambalapuzha-news

അമ്പലപ്പുഴ: ധ്യാനത്തിനു പോയ യുവാവ് ഹിമാലയത്തിൽ മരിച്ചു. അമ്പലപ്പുഴ കൃഷ്ണനിലയത്തിൽ ടി.ആർ.രാജീവ് - സുഷമരാജീവ് ദമ്പതികളുടെ മകൻ സൂരജ് രാജീവ് (36) ആണ് മരിച്ചത്.കഴിഞ്ഞ നവംബറിൽ ഹിമാലയത്തിലെ നാരായണപർവ്വതത്തിലേക്കാണ് സൂരജ് ധ്യാനത്തിനു പോയത്.ഏതാനും ദിവസം മുമ്പ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു. തുടർന്ന് പിതാവ് അവിടെപ്പോയി അന്ത്യകർമ്മങ്ങൾ ചെയ്തു.സഹോദരങ്ങൾ: കിരൺ രാജീവ്, റോഷ്‌നി