accident

ചേർത്തല: ദേശീയപാതയിൽ പട്ടണക്കാട് ബിഷപ്പ്മൂർ സ്കൂളിന് സമീപം ബൈക്ക് തെന്നിമറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ചേർത്തല സൗത്ത് പഞ്ചായത്ത് 11-ാം വാർഡ് പായിക്കാട്ട് മുരളീധരൻ (53) മരിച്ചു. സി.പി.ഐ നേതാവായിരുന്ന പരേതനായ പി.എസ്. നായരുടെ മകനാണ്.

കഴിഞ്ഞ 11ന് പുലർച്ചെയായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ മുരളി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെ മരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ:മായ. മക്കൾ:ഐശ്വര്യാ മുരളി, അശ്വിൻ മുരളി, അക്ഷയ് മുരളി. മാതാവ്: ഭാനുമതിയമ്മ. സഹോദരങ്ങൾ കോമളാംഗൻ നായർ, പി.എസ്.വേണുഗോപാൽ (സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം കമ്മ​റ്റി അംഗം), മോഹൻദാസ്, രാഗിണിതങ്കച്ചി, മഞ്ജുളാദേവി, മായാദേവി.