വളളികുന്നം: വള്ളികുന്നം പുഞ്ചയിൽലെ കൊയ്ത്തുത്സവം ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മുരളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിെൻറയും കൃഷിഭവന്റെയും സഹകരണത്തോടെ മൂന്ന് കർഷക സമിതികളുടെ നേതൃത്വത്തിൽ40 ഏക്കറിലാണ് കൃഷിയിറക്കിയത്. പഞ്ചായത്തംഗങ്ങളായ വി.കെ അനിൽ, ദീപാ ഉദയൻ , കൃഷി ഓഫീസർ ഷാനിദാ ബീവി, പി.കോമളൻ തുടങ്ങിയവർ സംസാരിച്ചു.