ചാരുംമൂട്: കെ.പി.എം.എസ് ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ തരംഗം ബാലവേദി കലോത്സവവും, അവാർഡ് ദാനവും നടന്നു. സാംസ്ക്കാരിക സമ്മേളനം കെ.പി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജേഷ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു. എ.പി.ലാൽ കുമാർ, ജെ.സുധ, പൊന്നൂസ് മാവേലിക്കര, ജി.എസ്. സതീഷ്, സുരേഷ് വെട്ടിക്കോട്, ശാന്തമ്മ വാസുദേവൻ, വൽസമ്മ, അരവിന്ദ്, കെ.സി. കുട്ടൻ എന്നിവർ പ്രസംഗിച്ചു.സംസാരിച്ചു.