കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന് കീഴിൽ പുതുതായി രൂപീകരിച്ച 6421-ാം നമ്പർ പുന്നക്കുന്നം ശാഖയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ.കെ.മഹേശൻ നിർവ്വഹിച്ചു.യോഗം ഡയറക്ടർ ബോർഡംഗം എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡംഗം സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ജോയിന്റ് കൺവീനർ സി.കെ.സതീഷ് മുട്ടാർ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.ജി.സുഭാഷ്,1825ാം നമ്പർ ശാഖാ പ്രസിഡന്റ് പി.ഡി.ഉണ്ണി,സെക്രട്ടറി കെ.പി.മോഹനൻ,മുൻ യൂണിയൻ സെക്രട്ടറി എം.ടി. പുരുഷോത്തമൻ,ശാഖ പ്രസിഡൻറ് സുനിത സന്തോഷ്,വൈസ് പ്രസിഡൻറ് ദാസപ്പൻ എന്നിവർ സംസാരിച്ചു.യൂണിയൻ കൺവീനർ പി.എസ്.എൻ..ബാബു സ്വാഗതവും ശാഖാസെക്രട്ടറി രഞ്ജിനി ബിനു നന്ദിയും പറഞ്ഞു.