# സെപ്റ്റിക് ടാങ്ക് കവിയാൻ തുടങ്ങിയിട്ട് ഒരുമാസം
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ ബ്ലോക്കിനു സമീപത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് രോഗികൾക്ക് ദുരിതമായി.
ഇതിനടുത്താണ് മെഡിസിൻ വിഭാഗം നിരീക്ഷണ മുറി, ഹൃദ്രോഗ വിഭാഗം ഒ.പി, ചെസ്റ്റ് ഒ.പി, ശ്വാസകോശ വിഭാഗം ഒ.പി, മെഡിസിൻ അത്യാഹിത വിഭാഗം തുടങ്ങിയവ പ്രവർത്തിക്കുന്നത്. ഹൃദ്രോഗം, ശ്വാസതടസം എന്നിവയെത്തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ നിരീക്ഷണ മുറികളിലേക്കാണ് ആദ്യം മാറ്റുന്നത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നവർ കക്കൂസ് മാലിന്യത്തിന്റെ ദുർഗന്ധം കൂടി അനുഭവിക്കേണ്ട ഗതികേടിലാണ്. ഇതോടൊപ്പം ഈ ഭാഗത്ത് കൊതുകുകളും പെരുകി. മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും ആശുപത്രി അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു.