a

മാവേലിക്കര: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി മാവേലിക്കര ഡിവിഷണൽ കൺവെൻഷനും യാത്രഅയപ്പും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. എ.എസ്.ജോൺ ബോസ്‌കോ അധ്യക്ഷനായി. സംസ്ഥാന ട്രഷറാർ ബി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ ഉപഹാരം സമർപ്പിച്ചു. ഗോപകുമാർ, കെ.അജിത് തെക്കേക്കര, നിസാറുദ്ദീൻ, പ്രദീപ്കുമാർ, ജോസ്, പ്രതാപൻ, മണിയൻ എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജില്ലാകമ്മിറ്റി അംഗവും നൂറനാട് സെക്‌ഷനിലെ ഓവർസിയറുമായ വിക്രമൻ, കറ്റാനം യൂണിറ്റ് അംഗവും കറ്റാനം സെക്‌ഷനിലെ ഓവർസിയറുമായ ഉത്തമൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി.