well

ആലപ്പുഴ: വീട്ടുമുറ്റത്തെ കിണറ്റിലേക്ക് എത്തിനോക്കുന്നതിനിടെ കാൽവഴുതി വീണ രണ്ടര വയസുകാരിയെ ജീവിതത്തിലേക്ക് കോരിയെടുത്ത് അരുൺദേവ് ദൈവദൂതനായി.

തെക്കനാര്യാട് തലവടി കിഴക്ക് അനിഷ്കർ-ഫാത്തിമ ദമ്പതികളുടെ മകൾ അത്നാസിനെയാണ് ആലപ്പുഴ മെരിഡിയൻ മോട്ടോറിലെ സെയിൽസ് എക്സിക്യൂട്ടീീവ് അരുൺദേവ് രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഫാത്തിമ വീടിനുള്ളിലേക്കു പോയ സമയത്ത് അത്നാസ് കിണറിനു സമീപം കിടന്ന കല്ലിൽ കയറി കിണറ്റിലേക്ക് നോക്കുന്നതിനിടെ കാൽ വഴി വീഴുകയായിരുന്നു. ഫാത്തിമ മകളെ തിരഞ്ഞപ്പോൾ കിണറ്റിൽ വീണ് മരണവുമായി മല്ലിടുന്ന അത്നാസിനെയാണ് കണ്ടത്. ഈ സമയം ഇതുവഴിയെത്തിയ അരുൺദേവ്, ഫാത്തിമയുടെ കരച്ചിൽ കേട്ട് പാഞ്ഞെത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.