കായംകുളം: യുവകവി ജിതേഷ് ശ്രീരംഗത്തിന്റെ കാവ്യാമൃതം എന്ന കവിതാസമാഹാരം കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു.
കായംകുളം എം.എസ്.എം കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് മലയാള വിഭാഗം മേധാവി ഡോ.എം.കെ ബീന അദ്ധ്യക്ഷത വഹിച്ചു. പുഷ്പലയം പുഷ്പകുമാർ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ.:എ. ഷിഹാബുദീൻ, ലേഖ. എസ് ബാബു, എ. വി രഞ്ജിത്ത്, ആർ. കിരൺബാബു, പി.കെ ഷെഫീഖ്. തുടങ്ങിയവർ പങ്കെടുത്തു.