ambalapuzha-news

അമ്പലപ്പുഴ : വാഹനത്തിൽ നിന്ന് റോഡിലേക്ക് ചോർന്ന ഓയിൽ ഇരുചക്രവാഹനയാത്രക്കാർക്ക് കെണിയായി. ഇന്നലെ രാവിലെ അമ്പലപ്പുഴ കച്ചേരിമുക്കിലാണ് ഓയിൽ ചോർന്നത്. ഇതിൽക്കയറി ഇരുചക്രവാഹനയാത്രക്കാർ തെന്നി വീണതോടെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സെത്തി വെള്ളം തളിച്ച് ഓയിൽ കഴുകി വൃത്തിയാക്കി.