മുതുകുളം:വ്യാപാരി വ്യവസായി ഏകോപനസമിതി മുതുകുളം യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എസ്.മോഹനൻ അദ്ധ്യക്ഷനായി.ജില്ളാവൈസ് പ്രസിഡന്റ് വി.എസ്.ഉദയകുമാർ,ജില്ല സെക്രട്ടറി ഹലീൽ,സുരേഷ്റാവു,എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ബി.രവീന്ദ്രൻ സ്വാഗതവും,ട്രഷറർ ജി.ജയസിംഹൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്.കൃഷ്ണകുമാർ(പ്രസിഡന്റ് ),ബി.രവീന്ദ്രൻ (ജനറൽ സെക്രട്ടറി), ജി.ജയസിംഹൻ(ട്രഷറർ), എംഎം സലിം,ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ),പ്രദീപ്ശങ്കർ(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു