ambalapuzha-news

അമ്പലപ്പുഴ: അഖില കേരള ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മറ്റി നടത്തിയ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഓമനക്കുട്ടൻ, പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക വേദി സംസ്ഥാന സെക്രട്ടറി പി.ജി.സുഗുണൻ, താലൂക്ക് സെക്രട്ടറി കെ. രത്നാകരൻ, ട്രഷറർ കെ. ഡി. അഖിലാനന്ദൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ബാബു, ഡി.ഭുവനേശ്വരൻ, കെ.കെ. ഗോപി ,അജിത്കുമാർ, എസ്.മോഹനൻ, ആർ.സജിമോൻ തുടങ്ങിയവർ സംസാരിച്ചു. തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട നിർമ്മാണം നടത്തണമെന്നും തോട്ടപ്പള്ളി മുതൽ ആലപ്പുഴ വരെ പുലിമുട്ടോടെ കടൽഭിത്തി നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് താലൂക്ക് പ്രസിഡന്റ് കെ.പ്രദീപിന്റെ നേതൃത്വത്തിൽ പുന്നപ്രയിൽ നിന്ന് തോട്ടപ്പള്ളിയിലേക്ക് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്. ഇന്ന് രാവിലെ തോട്ടപ്പള്ളി ഹാർബർ എൻജിനിയറിംഗ് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ ധീവരസഭ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.