sas

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 4070-ാം നമ്പർ ചതുർത്ഥ്യാകരി ശാഖയുടെ നേതൃത്വത്തിൽ, കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും യോഗം ഡയറക്ടർ ബോർഡംഗം സന്തോഷ് ശാന്തി നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുകുമാരൻ, സെക്രട്ടറി സി.കെ.കുഞ്ഞുകുഞ്ഞമ്മ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി.സി.രാധാമണി, സരസമ്മ, പി.ചിത്രാംബരൻ, കെ.പി.മധുസൂദനൻ എന്നിവർ സംസാരിച്ചു.