obituary

ചേർത്തല: സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജേതാവ് പട്ടണക്കാട് പുന്നശേരിൽ പി.കെ.കാഞ്ചന (89) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാഞ്ചന ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

2016ൽ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് നേടിയിരുന്നു. 850 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1950ൽ എം.ശ്രീരാമുലു സംവിധാനം ചെയ്ത 'പ്രസന്ന'യാണ് ആദ്യ സിനിമ. ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ, കെയർ ഒഫ് സൈറാഭാനു, ക്രോസ്‌റോഡ്, കമ്മാരസംഭവം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജനുവരിയിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്കായ വിജയ് സൂപ്പറും പൗർണമിയുമാണ് അവസാന ചിത്രം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പട്ടണക്കാട് പുന്നശേരി വീട്ടുവളപ്പിൽ നടക്കും. നാടകനടൻ പരേതനായ കുണ്ടറ ഭാസിയാണ് ഭർത്താവ്. മക്കൾ:പ്രേംലാൽ,പരേതനായ പ്രദീപ്കുമാർ. മരുമക്കൾ:റെജി,ഷീന.