a

മാവേലിക്കര: കേരളത്തിലെ മികച്ച ഐ.ടി.ഐയ്ക്കുള്ള അവാർഡ് നേടിയ മാന്നാർ ഇന്റർനാഷണൽ ഭാരത് ഐ.ടി.ഐയുടെ പ്രിൻസിപ്പൽ ജി.മധുവിനെ മാന്നാർ ഫേസ്ബുക്ക് കൂട്ടായ്മ ആദരിച്ചു. പരുമലക്കടവ് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ മെമന്റോ നൽകി . പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ അദ്ധ്യക്ഷനായി. ഫേസ് ബുക്ക് കൂട്ടായ്മയുടെ പൊന്നോമന മക്കൾക്ക് ഒരു കൈത്താങ്ങ്-2019 പദ്ധതിയുടെ ഉദ്ഘാടനവും സജി ചെറിയാൻ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ് വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഫേസ്‌ബുക്ക് കൂട്ടായ്മ ചെയർമാൻ സജി കുട്ടപ്പൻ സ്വാഗതം പറഞ്ഞു.