തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ 40 വർഷത്തോളമായി നീരൊഴുക്കില്ലാതെ മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്ന പ്രധാന പൊതുതോടുകൾ ശുചീകരിച്ചുതുടങ്ങി.
തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വാർഡ് അംഗം എം.എസ്.സുമേഷിന്റെ നേതൃത്വത്തിലാണ് ശുചീകരണം. പലേടത്തും പൊതുതോടുകൾ കൈയേറിയിട്ടുണ്ട്. സി.ഡി.എസ് അംഗം സീനാ വേണുഗോപാൽ, എ.ഡി.എസ് പ്രസിഡന്റ് ലളിതാംബിക, സെക്രട്ടറി ബിന്ദു വിജയൻ, അംഗങ്ങളായ അമ്പിളി സുതൻ, സുധ, ജിജി, ഷീല മിത്ര ലാൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.