ആലപ്പുഴ : കുടുംബ പ്രശ്നത്തെ തുടർന്ന് കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. മണ്ണഞ്ചേരി കായിച്ചിറ വീട്ടിൽ സുമതിയെ(74)ആണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ ബീച്ചിലെത്തിയ സുമതി ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങുന്നത് ലൈഫ് ഗാർഡുകളുടെ ശ്രദ്ധയിൽപ്പെട്ടു. കടൽപ്പാലത്തിന് സമീപമെത്തിയപ്പോൾ കടലിലേക്ക് ചാടിയ സുമതിയെ ലൈഫ് ഗാർഡുകളായ സന്തോഷ്,സാംസൺ,വിനീഷ്,വിൻസെന്റ്,ഡെന്നീസ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വനിതാ സെല്ലിന് കൈമാറിയ സുമതിയെ ഇന്നലെ വൈകിട്ടോടെ മക്കളും ബന്ധുക്കളും എത്തി കൂട്ടിക്കൊണ്ടുപോയി.

.