yel


കുട്ടനാട്: തലവടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരവും സമീപ പ്രദേശങ്ങളും പുകയില വിരുദ്ധ മേഖലയാക്കാൻ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് രംഗത്ത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്‌കൂളിലേക്ക് വരുന്ന പ്രധാന പാതയിൽ മഞ്ഞവര രേഖപ്പെടുത്തുകയും ലഹരിവിരുദ്ധ മേഖല എന്ന് എഴുതുകയും ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്കുമാർ പിഷാരത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ബിനോയി തോമസ്, എബിൻ ചാക്കോ, അലൻ എന്നിവർ നേതൃത്വം നൽകി.