മാവേലിക്കര : കുട്ടമ്പേരൂർ എസ്.കെ.വി.എച്ച്.എസ് പൂർവ വിദ്യാർത്ഥി, അദ്ധ്യാപക കുടുംബ സംഗമം മുൻ പ്രഥമാദ്ധ്യാപകൻ കെ.എൻ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.
1993 ബാച്ചിലെ വിദ്ധ്യാർത്ഥികൾ നവീകരിച്ചു നൽകിയ ക്ലാസ് മുറിയുടെ ഉദ്ഘാടനവും എച്ച്.എം അമ്പിളി നിർവ്വഹിച്ചു. പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോ ഓർഡിനേറ്റർ ശ്രീകുമാർ അദ്ധ്യക്ഷനായി. മുൻ എച്ച്.എം മായാ.എസ്. നായർ, അദ്ധ്യാപകരായ ഗോപാലകൃഷ്ണൻ, റോയി സാമുവൽ എന്നിവർ സംസാരിച്ചു. ആർ.അശോക് കുമാർ സ്വാഗതവും രേഖാമുരളി നന്ദിയും പറഞ്ഞു.