venugopal

ചെന്നിത്തല : ഇരുവൃക്കകളും തകരാറിലായ നിർദ്ധന യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. ചെന്നിത്തല പാറയ്ക്കാട്ട് പടീറ്റേതിൽ രാധാകൃഷ്ണന്റെയും പരേതയായ സുഷമയുടെയും മകൻ വേണുഗോപാൽ (22) ആണ് വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്നത്.
സുഷമ ഒരു വർഷം മുമ്പ് വൃക്കരോഗത്തെ തുടർന്ന് മരിച്ചിരുന്നു. വേണുഗോപാലിനും വൃക്കരോഗമെറിഞ്ഞതോടെ പിതാവ് രാധാകൃഷ്ണൻ തളർന്നുപോയി. പത്ത് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്ക് വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കൂലിപ്പണിക്കാരനായ രാധാകൃഷ്ണൻ. വിജയ ബാങ്ക് ചെന്നിത്തല ശാഖയിൽ വേണുഗോപാൽ ചികിത്സാസഹായനിധി എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ 211401012000035 ഐ.എഫ്.എസ് കോഡ് VIJB0002114.