ചേർത്തല:കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖലാ കമ്മിറ്റി നടപ്പാക്കുന്ന 'വിശപ്പുരഹിത കേരളം' ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ ഒന്നാംവാർഷികം ചേർത്തലയിൽ ജില്ലാപഞ്ചായത്തംഗം ദലീമ ജോജോ ഉദ്ഘാടനംചെയ്തു.
കെ.എഫ്.എസ്.എ മേഖല പ്രസിഡന്റ് പി.സജു അദ്ധ്യക്ഷനായി.മായിത്തറ ചിൽഡ്രൻസ് ഹോം അന്തേവാസികളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ മുനിസിപ്പൽ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എൻ.ആർ.ബാബുരാജ് മെമന്റോ നൽകി അനുമോദിച്ചു.വിശപ്പുരഹിത ചേർത്തല പദ്ധതിക്കായി സംഘടന സമാഹരിച്ച വിഭവങ്ങൾ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി.നിയുക്ത എം.പി.അഡ്വ.എ.എം.ആരിഫ് മുഖ്യപ്രഭാഷണം നടത്തി.വിശപ്പുരഹിത മാരാരിക്കുളം പദ്ധതിക്കായി സമാഹരിച്ച ഫണ്ട് പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരി ആർ.റിയാസ് ഏറ്റുവാങ്ങി.കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഐ.മാർട്ടിൻ,കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ഡി.കലേഷ്,എൻ.ജി.ഒ യൂണിയൻ ചേർത്തല ഏരിയ സെക്രട്ടറി പി.ഡി.പ്രസാദ്,ചേർത്തല ഫയർസ്റ്റേഷൻ ഓഫീസർ കെ.പി.സന്തോഷ്,കടുത്തുരുത്തി അസി.സ്റ്റേഷൻ ഓഫീസർ പി.എൻ.അജിത്കുമാർ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.പ്രിയധരൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സി. സിജിമോൻ സ്വാഗതവും സി.വി.വിപിൻ നന്ദിയുംപറഞ്ഞു.