photo

ചേർത്തല:സർവീസിൽ നിന്ന് വിരമിച്ച ചേർത്തല തെക്ക് സഹകരണ ബാങ്ക് സെക്രട്ടറി സി.ബി.സുജാതയ്ക്ക് ബാങ്കിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.മോത്തിലാൽ സ്മാരക വായനശാല ഹാളിൽ നടന്ന സമ്മേളനം സഹകരണ സംരക്ഷണ സമിതി കഞ്ഞിക്കുഴി മേഖല ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് സി.വി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ അംഗം വി.ജി.മോഹനൻ ഉപഹാര സമർപ്പണംനടത്തി.ബി.സലിം,പി.എസ്.കുഞ്ഞപ്പൻ,വി.സുശീലൻ,പി.സുരേന്ദ്രൻ,വി.വിനോദ്,കെ.പി.മോഹനൻ,എം.ഷാജി,വി.എസ്.പുഷ്പരാജ്,സി.പി.സനോജ്,കെ.വി.ഷീബ എന്നിവർ സംസാരിച്ചു. സി.ബി.സുജാത മറുപടി പ്രസംഗം നടത്തി.ഭരണസമിതി അംഗം ജി.ദുർഗാദാസ് സ്വാഗതവും അസി.സെക്രട്ടറി ഡി.ബാബു നന്ദിയും പറഞ്ഞു.