ചേർത്തല: അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചേർത്തല കിൻഡർ വിമൻസ് ആശുപത്രിയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും സംയുക്തമായി പുകവലി വിമുക്ത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ഷിബു അദ്ധ്യക്ഷത വഹിച്ചു. കിൻഡർ ആശുപത്രി ശ്വാസകോശരോഗ വിദഗ്ദ്ധൻ ഡോ. ഷൈൻ ഷുക്കൂർ പദ്ധതി പ്രഖ്യാപനം നടത്തി.
കിൻഡർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഓഫീസർ ഡി.ഹരികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമാമദനൻ, പഞ്ചായത്ത് അംഗങ്ങളായ സാനു സുധീന്ദ്രൻ, എം.ബി.ഷാജി, കെ.ജെ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ ഈ വർഷം പഞ്ചായത്തിലെ 23 വാർഡുകൾ കേന്ദ്രീകരിച്ച്, പുകയില ഉപയോഗിക്കുന്ന ആളുകളുടെ സർവേയും തുടർന്ന് ചികിത്സ ആവശ്യമുള്ളവർക്ക് കിൻഡർ ആശുപത്രിയിൽ സൗജന്യ പ്രാഥമിക പരിശോധനയും പി.എഫ്.ടി (പൾമണറി ഫംഗ്ഷൻ ടെസ്റ്റ്), ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.