ചാരുംമൂട്: വീടിന്റെ പോർച്ചിൽ വച്ചിരുന്ന സ്കൂട്ടറിന് തീയിട്ടു. നൂറനാട് ഇടക്കുന്നം ദേവി നിവാസിൽ രാജുവിന്റെ ഭാര്യ സുജയുടെ പേരിലുള്ള സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രി 12 മണിയോടെ കത്തി നശിച്ചത്. പ്ലാസ്റ്റിക് കത്തുന്ന ഗന്ധവും ,പുകയും വമിച്ചതോടെ വീട്ടുകാർ ഉണർന്നു നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നൂറനാട് പൊലീസ് കേസെടുത്തു.