ന്യൂഡൽഹി: യു.എൻ പ്രഖ്യാപനത്തോടെ അസറിന്റെയും ജയ്ഷെ മുഹമ്മദിന്റെയും പ്രവർത്തനങ്ങൾക്ക് ചങ്ങല വീഴും. ഇതുസംബന്ധിച്ച യു.എൻ രക്ഷാസമിതിയുടെ വ്യവസ്ഥകൾ ഉടൻ നടപ്പാക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്.
അസറിനെ സ്ഥിരം വീട്ടു തടങ്കലിൽ പാർപ്പിക്കേണ്ടി വരും
പാകിസ്ഥാൻ വിടുന്നതിന് യാത്രാ വിലക്ക് വരും
സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും ആയുധക്കടത്തും മരവിപ്പിക്കും.
അസർ ഇപ്പോൾ എവിടെ?
റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന
അസറിനെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് സേന ഇസ്ളാമാബാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര സെമിനാരിയിലേക്ക് മാറ്റിയിരുന്നു. ബാലാക്കോട്ടിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിന് ശേഷം പല കേന്ദ്രങ്ങളിലായാണ് ഇയാളെ പാർപ്പിക്കുന്നതെന്നും വിവരമുണ്ട്.
മുഴുവൻ സമയവും പത്ത് പാക് സ്‌പെഷ്യൽ സർവീസ് കമാൻഡോകളുടെ സംരക്ഷണത്തിലാണ്. വൃക്ക രോഗിയായ അസറിന് അധികം യാത്ര ചെയ്യാൻ ആരോഗ്യമില്ല. നിയന്ത്രണം മറികടക്കാൻ അസർ സംഘടനയുടെ പേര് മാറ്റാൻ സാദ്ധ്യതയുണ്ട്.