bandhippoor
bandhippoor

ന്യൂഡൽഹി : വയനാടിനും മൈസൂറിനും ഇടയിൽ ബന്ദിപ്പൂർ വനത്തിലൂടെ രാത്രിയിൽ ഗതാഗതം നടത്താൻ ബദൽ പാത ഒരുക്കണമെന്നും അതുവരെ നിരോധനം തുടരണമെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി നേതൃത്വം നൽകുന്ന സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൻമേൽ നാലാഴ്‌ചയ്‌ക്കകം മറുപടി നൽകാൻ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കേസ് ആഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കും.

നിലവിൽ യാത്രാ നിരോധനമുള്ള രാത്രി 9നും രാവിലെ ആറിനും ഇടയിൽ അടിയന്തര സർവീസുകളും നാലു ബസുകളും യാത്ര ചെയ്യുന്നുണ്ട്. അതിനാൽ നിലവിലെ രാത്രികാല ഗതാഗത നിരോധനം തുടരാമെന്നും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.