vvv

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ഏഴു സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്.

ബീഹാർ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ എട്ടു വീതം മണ്ഡലങ്ങളിലും, ജാർഖണ്ഡിലെ നാല്, ഉത്തർപ്രദേശിലെ 14, ഹരിയാനയിലെ 10, ഡൽഹിയിലെ ഏഴ് സീറ്റുകൾ എന്നിവിടങ്ങളിലാണ് നാളെ പോളിംഗ്.

മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ബി.ജെ.പി നേതാവും മലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രജ്ഞാസിംഗ് താക്കൂറും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും ഏറ്റുമുട്ടുന്നു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ഗുണയിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു.

യു.പിയിൽ എസ്.പി നേതാവ് അഖിലേഷ് യാദവ് (അസംഗഡ് ), കേന്ദ്രമന്ത്രി മേനക ഗാന്ധി (സുൽത്താൻപൂർ), ബീഹാറിൽ കേന്ദ്രമന്ത്രി രാധാമോഹൻ സിംഗ് (പുർവി ചമ്പാരൻ), ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്രമന്ത്രി ഡോ.ഹർഷവർദ്ധൻ,മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ബോക്‌സർ വിജേന്ദർ സിംഗ് എന്നിവരുടെ വിധനിർണയം നാളെ

ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മകൻ ദീപേന്ദർ സിംഗ് ഹൂഡ, കേന്ദ്രമന്ത്രി റാവു ഇന്ദ‌ർജിത് സിംഗ്, ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താല, മുൻ കേന്ദ്രമന്ത്രി കുമാരി ഷെൽജ തുടങ്ങിയവരാണ് ഈ ഘട്ടത്തിലെ മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ.