ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് വിവിധ ദേശീയചാനലുകളുടെ എക്സിറ്റ് പോളുകൾ പ്രവചിച്ചു.
കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും മിക്ക സർവേകകളും പറയുന്നു. കോൺഗ്രസ് നില മെച്ചപ്പെടുത്തും. എട്ട് സർവേകളാണ് മോദിയുടെ തുടർഭരണം പ്രവചിക്കുന്നത്. ലോക്സഭയിലെ 543 സീറ്റിൽ ബി. ജെ. പി മുന്നണിയായ എൻ.ഡി.എയ്ക്ക് 280 മുതൽ 365വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്. മൂന്നൂറ് കടക്കുമെന്ന് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ 6 ചാനലുകളും 290 വരെ ന്യൂസ് നേഷനും 298 സീറ്റ് ന്യൂസ് എക്സും പ്രവചിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ സ്വന്തം നിലയിൽ കേവലഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് കഴിയില്ല. എ.ബി.പി ന്യൂസ് തൂക്ക് പാർലമെന്റാണ് പ്രവചിക്കുന്നത്. എൻ.ഡി.എ 267,യു.പി.എ 127,മറ്റുള്ളവർ 148 എന്നതാണ് എ.ബി.പിയുടെ പ്രവചനം.
യു.പി.എയ്ക്ക് മറ്റ് പ്രതിപക്ഷ കക്ഷികളെ കൂട്ടിയാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് പ്രവചനം. യു. പി. എ മുന്നണിക്ക് 138 സീറ്റ് വരെയും മറ്റുള്ളവർക്ക് 135 സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.
കോൺഗ്രസ് 2014നേക്കാൾ നിലമെച്ചപ്പെടുത്തുമെങ്കിലും മദ്ധ്യപ്രദേശ് , രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഭരണം പിടിച്ച കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദിഹൃദയഭൂമിയിൽ കാര്യമായ നേട്ടമുണ്ടാക്കാനാവില്ല. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള ഉത്തർപ്രദേശിൽ എസ്.പി -ബി.എസ്.പി-ആർ.എൽ.ഡി മഹാസഖ്യത്തിനും എൻ.ഡി.എക്കും ഒരുപോലെ നേട്ടവും കോട്ടവും പ്രവചിക്കുന്നുണ്ട്. മഹാസഖ്യത്തിന് 20 മുതൽ 56 വരെ സീറ്റ് ചില സർവേകൾ പ്രവചിക്കുമ്പോൾ മറ്റു ചിലതിൽ എൻ.ഡി.എക്ക് 22 മുതൽ 62 സീറ്റുവരെ കിട്ടുമെന്നാണ് പറയുന്നത്. കഴിഞ്ഞതവണ രണ്ട് സീറ്റ് കിട്ടിയ കോൺഗ്രസ് നില മെച്ചപ്പെടുത്തും.
പശ്ചിമബംഗാളിൽ തൃണമൂലിന് മേൽക്കൈ പ്രവചിക്കുന്നുണ്ടെങ്കിലും ബി.ജെ.പി നേട്ടമുണ്ടാക്കും. സി.പി.എമ്മിന് ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് ടൈംസ് നൗ പ്രവചനം. രാജ്യത്താകെ ഇടതിന് 10ൽ താഴെ സീറ്റാണ് പറയുന്നത്.
തമിഴ്നാട്ടിൽ ഡി.എം.കെ - കോൺഗ്രസ് സഖ്യം തൂത്തുവാരും
അണ്ണാ ഡി.എം.കെ പത്തിൽ താഴേക്ക് പതിക്കും
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യം 10 സീറ്റിലേക്ക് ചുരുങ്ങും.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് തിരിച്ചടി.
ജഗ്മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന് ഭൂരിപക്ഷം
തെലങ്കാനയിൽ കെ.ചന്ദ്രശേഖരറാവുവിന്റെ ടി.ആർ.എസ് തരംഗം
ഇടതിന് രാജ്യത്താകെ 10ൽ താഴെ
ആംആദ്മി പാർട്ടി നിലംപൊത്തും
ടൈംസ് നൗ
...........................
എൻ.ഡി.എ - 306
യു.പി.എ - 132
മറ്റുള്ളവർ - 104
ന്യൂസ് നേഷൻ
...............................
ബി.ജെ.പി - 282 - 290
കോൺഗ്രസ് - 118- 138
സഖ്യത്തിലില്ലാത്തവർ - 130 -138
റിപ്പബ്ലിക് ടി.വി
1- സി.വോട്ടർ
..........................
എൻ.ഡി.എ - 305
യു.പി.എ - 124
മറ്റുള്ളവർ- 120
ന്യൂസ് എക്സ്
...........................
എൻ.ഡി.എ - 298
യു.പി.എ - 118
മറ്റുള്ളവർ- 117
എൻ.ഡി.ടി.വി
..............................
എൻ.ഡി.എ - 300
യു.പി.എ - 127
മറ്റുള്ളവർ - 115
ന്യൂസ് 18
........
എൻ.ഡി.എ - 336
യു.പി.എ - 82
മറ്റുള്ളവർ - 126
എ.ബി.പി ന്യൂസ്
..............................
എൻ.ഡി.എ 267,
യു.പി.എ 127,
മറ്റുള്ളവർ 148