modi

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​യ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്തു​മെ​ന്ന് ​വി​വി​ധ​ ​ദേ​ശീ​യ​ചാ​ന​ലു​ക​ളു​ടെ​ ​എ​ക്സി​റ്റ് ​പോ​ളു​ക​ൾ​ ​പ്ര​വ​ചി​ച്ചു. കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​മു​ണ്ടാ​കു​മെ​ന്നും​ ​ബി.​ജെ.​പി​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​മെ​ന്നും​ ​മി​ക്ക​ ​സ​ർ​വേ​ക​ക​ളും​ ​പ​റ​യു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തും. എട്ട് സ​ർ​വേ​ക​ളാ​ണ് ​മോ​ദി​യു​ടെ​ ​തു​ട​ർ​ഭ​ര​ണം​ ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​ലോ​ക്‌​സ​ഭ​യി​ലെ​ 543​ ​സീ​റ്റി​ൽ​ ​ബി.​ ​ജെ.​ ​പി​ ​മു​ന്ന​ണി​യാ​യ​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് 280​ ​മു​ത​ൽ​ 365​വ​രെ​ ​സീ​റ്റു​ക​ളാ​ണ് ​പ്ര​വ​ചി​ക്ക​പ്പെ​ട്ട​ത്.​ ​മൂ​ന്നൂ​റ് ​ക​ട​ക്കു​മെ​ന്ന് ​റി​പ്പ​ബ്ലി​ക് ​ടി.​വി,​ ​ടൈം​സ് ​നൗ​ തുടങ്ങിയ 6 ​ചാ​ന​ലു​ക​ളും​ 290​ ​വ​രെ​ ​ന്യൂ​സ് ​നേ​ഷ​നും​ 298​ ​സീ​റ്റ് ​ന്യൂ​സ് ​എ​ക്സും​ ​പ്ര​വ​ചി​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​പോ​ലെ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​കേ​വ​ല​ഭൂ​രി​പ​ക്ഷം​ ​നേ​ടാ​ൻ​ ​ബി.​ജെ.​പി​ക്ക് ​ക​ഴി​യി​ല്ല.​ ​എ.​ബി.​പി​ ​ന്യൂ​സ് ​തൂ​ക്ക് ​പാ​‌​ർ​ല​മെ​ന്റാ​ണ് ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​എ​ൻ.​ഡി.​എ​ 267,​യു.​പി.​എ​ 127,​മ​റ്റു​ള്ള​വ​ർ​ 148​ ​എ​ന്ന​താ​ണ് ​എ.​ബി.​പി​യു​ടെ​ ​പ്ര​വ​ച​നം.
യു.​പി.​എ​യ്ക്ക് ​മ​റ്റ് ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളെ​ ​കൂ​ട്ടി​യാ​ലും​ ​ഭ​രി​ക്കാ​നു​ള്ള​ ​ഭൂരിപക്ഷം ല​ഭി​ക്കി​ല്ലെ​ന്നു​മാ​ണ് ​പ്ര​വ​ച​നം.​ ​യു.​ ​പി.​ ​എ​ ​മു​ന്ന​ണി​ക്ക് 138​ ​സീ​റ്റ് ​വ​രെ​യും​ ​മ​റ്റു​ള്ള​വ​ർ​ക്ക് 135​ ​സീ​റ്റ് ​വ​രെ​യു​മാ​ണ് ​പ്ര​വ​ചി​ക്കു​ന്ന​ത്.


കോ​ൺ​ഗ്ര​സ് 2014​നേ​ക്കാ​ൾ​ ​നി​ല​മെ​ച്ച​പ്പെ​ടു​ത്തു​മെ​ങ്കി​ലും​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ,​ ​രാ​ജ​സ്ഥാ​ൻ,​ ​ച​ത്തീ​സ്ഗ​ഡ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഭ​ര​ണം​ ​പി​ടി​ച്ച​ ​കോ​ൺ​ഗ്ര​സി​ന് ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഹി​ന്ദി​ഹൃ​ദ​യ​ഭൂ​മി​യി​ൽ​ ​കാ​ര്യ​മാ​യ​ ​നേ​ട്ട​മു​ണ്ടാ​ക്കാ​നാ​വി​ല്ല. ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ലോ​ക്സ​ഭാ​ ​സീ​റ്റു​ള്ള​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​എ​സ്.​പി​ -​ബി.​എ​സ്.​പി-​ആ​ർ.​എ​ൽ.​ഡി​ ​മ​ഹാ​സ​ഖ്യ​ത്തി​നും എൻ.ഡി.എക്കും ഒരുപോലെ നേട്ടവും കോട്ടവും പ്രവചിക്കുന്നുണ്ട്. മഹാസഖ്യത്തിന് 20 മുതൽ 56 വരെ സീറ്റ് ചില സർവേകൾ പ്രവചിക്കുമ്പോൾ മറ്റു ചിലതിൽ എൻ.ഡി.എക്ക് 22 മുതൽ 62 സീറ്റുവരെ കിട്ടുമെന്നാണ് പറയുന്നത്. ക​ഴി​ഞ്ഞ​ത​വ​ണ​ ​ര​ണ്ട് ​സീ​റ്റ് ​കി​ട്ടി​യ​ ​കോ​ൺ​ഗ്ര​സ് ​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തും.​


പ​ശ്ചി​മ​ബം​ഗാ​ളി​ൽ​ ​തൃ​ണ​മൂ​ലി​ന് ​മേ​ൽ​ക്കൈ​ ​പ്ര​വ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​ബി.​ജെ.​പി​ ​നേ​ട്ട​മു​ണ്ടാ​ക്കും.​ ​സി.​പി.​എ​മ്മി​ന് ​ഒ​രു​ ​സീ​റ്റ് ​മാ​ത്ര​മേ​ ​ല​ഭി​ക്കൂ​ ​എ​ന്നാ​ണ് ​ടൈം​സ് ​നൗ​ ​പ്ര​വ​ച​നം. രാജ്യത്താകെ ഇടതിന് 10ൽ താഴെ സീറ്റാണ് പറയുന്നത്.

​ ത​മി​ഴ്നാ​ട്ടി​ൽ​ ​ഡി.​എം.​കെ​ ​- കോ​ൺ​ഗ്ര​സ് ​സ​ഖ്യം​ ​തൂ​ത്തു​വാ​രും
​ അ​ണ്ണാ​ ഡി.​എം.​കെ​ ​പ​ത്തി​ൽ​ ​താ​ഴേ​ക്ക് ​പ​തി​ക്കും
​ ക​ർ​ണാ​ട​ക​യി​ൽ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ ​കോ​ൺ​ഗ്ര​സ് ​- ജെ.​ഡി.​എ​സ് ​സ​ഖ്യം​ 10​ ​സീ​റ്റി​ലേ​ക്ക് ​ചു​രു​ങ്ങും.
​ ആ​ന്ധ്ര​യി​ൽ​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വി​ന്റെ​ ​ടി.​ഡി.​പി​ക്ക് ​തി​രി​ച്ച​ടി.​ ​
ജ​ഗ്‌​മോ​ഹ​ൻ​ ​റെ​ഡ്ഡി​യു​ടെ​ ​വൈ.​എ​സ്.​ആ​ർ​ ​കോ​ൺ​ഗ്ര​സി​ന് ​ ഭൂ​രി​പ​ക്ഷം
​ തെ​ല​ങ്കാ​ന​യി​ൽ​ ​കെ.​ച​ന്ദ്ര​ശേ​ഖ​ര​റാ​വു​വി​ന്റെ​ ​ടി.​ആ​ർ.​എ​സ് ​ത​രം​ഗം
​ ഇടതിന് രാജ്യത്താകെ 10ൽ താഴെ
​ ആം​ആ​ദ്മി​ ​പാ​ർ​ട്ടി​ ​ നി​ലം​പൊ​ത്തും

ടൈംസ് നൗ

...........................

എൻ.ഡി.എ - 306

യു.പി.എ - 132

മറ്റുള്ളവർ - 104

ന്യൂസ് നേഷൻ

...............................

ബി.ജെ.പി - 282 - 290

കോൺഗ്രസ് - 118- 138

സഖ്യത്തിലില്ലാത്തവർ - 130 -138

റിപ്പബ്ലിക് ടി.വി

1- സി.വോട്ടർ

..........................

എൻ.ഡി.എ - 305

യു.പി.എ - 124

മറ്റുള്ളവർ- 120

ന്യൂസ് എക്സ്

...........................

എൻ.ഡി.എ - 298

യു.പി.എ - 118

മറ്റുള്ളവർ- 117

എൻ.ഡി.ടി.വി

..............................

എൻ.ഡി.എ - 300

യു.പി.എ - 127

മറ്റുള്ളവർ - 115

ന്യൂസ് 18

........

എൻ.ഡി.എ - 336

യു.പി.എ - 82

മറ്റുള്ളവർ - 126

എ.ബി.പി ന്യൂസ്

..............................

എൻ.ഡി.എ 267,

യു.പി.എ 127,

മറ്റുള്ളവർ 148