supreme-court

ന്യൂഡൽഹി: സുപ്രീംകോടതിയിൽ പുതുതായി നിയമിതരായ നാലു ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബോംബൈ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബി.ആർ ഗവായ്, ഹിമാചൽ ഹൈക്കോടതി ചീഫ്ജസ്റ്റിസ് സൂര്യകാന്ത്, ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഇന്നലെ ചുമതലയേറ്റത്. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ പൂർണമായും നികത്തപ്പെട്ടു. വർഷങ്ങൾക്ക് ശേഷമാണ് സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 31 എന്ന സമ്പൂർണ്ണ ശേഷിയിലെത്തുന്നത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളാണ് ജസ്റ്റിസ് ഗവായി. മലയാളിയായ ചീഫ്ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ 2010ൽ വിരമിച്ചശേഷം 9 വർഷത്തിന് ശേഷമാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാൾ സുപ്രീംകോടതിയിൽ ജഡ്ജാകുന്നത്.