കേന്ദ്രമന്ത്രിസ്ഥാനം കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ്. മന്ത്രിസ്ഥാനം പ്രതിക്ഷിച്ചിരുന്നില്ല. പാർട്ടി അദ്ധ്യക്ഷൻ ആദ്യം വിളിച്ചു. പിന്നീട് കാബിനറ്റ് സെക്രട്ടേറിയറ്റിൽ നിന്ന് വിളിക്കുകയായിരുന്നു. നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കാൻ കേരളത്തിലെ ജനങ്ങൾ ആരെയും തിരഞ്ഞെടുത്തില്ലെങ്കിലും അവരെ പ്രധാനമന്ത്രി കൈവിടില്ല എന്നതിന്റെ സൂചനയാണിത്. കേരള സർക്കാരുമായി സഹകരിച്ച് കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾ, കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്രദമായി നടപ്പാക്കാൻ ശ്രമിക്കും. രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിറുത്തിതന്നെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുമെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കും.
-വി. മുരളീധരൻ