വിദേശകാര്യ സഹമന്ത്രിയാകുന്ന ആറാമത്തെയും പാർലമെന്ററികാര്യം കൈകാര്യം ചെയ്യുന്ന അഞ്ചാമത്തെയും മലയാളിയാണ് വി.മുരളീധരൻ.
ലക്ഷ്മി എൻ.മേനോൻ, എ.എ.റഹീം, കെ.ആർ.നാരായണൻ, ഇ.അഹമ്മദ്, ശശി തരൂർ എന്നിവരാണ് മുൻപ് വിദേശകാര്യ സഹമന്ത്രിമാരായിരുന്നത്.
രവീന്ദ്ര വർമ്മയും എം.എം.ജേക്കബും ഒ.രാജഗോപാലും വയലാർ രവിയുമാണ് പാർലമെന്ററികാര്യം നോക്കിയ മുൻഗാമികൾ. രവീന്ദ്രവർമ്മയും വയലാർ രവിയും കാബിനറ്റ് മന്ത്രിമാരായിരുന്നു.