കൊച്ചി: പരിസ്ഥിതി സൗഹാർദ്ദ സിമന്റ് റൂഫിംഗ് ഷീറ്റുകൾ ചാർമിനാർ ഫോർച്യൂൺ ബ്രാൻഡിൽ സി.കെ. ബിർള ഗ്രൂപ്പിലെ എച്ച്‌.ഐ.എൽ ലിമിറ്റഡ് വിപിണയിലിറക്കി. സിമന്റും സിന്തറ്റിക് ഫൈബറും ഉപയോഗിച്ച് നിർമ്മിക്കുന്ന ഷീറ്റിന് ആറു മില്ലീമീറ്റർ കനമാണുള്ളത്. സാധാരണ ഷീറ്റുകളെക്കാൾ അഞ്ചു ഡിഗ്രി ചൂടു കുറവാണിവയ്ക്ക്. 40 വർഷം വരെ ഈടുനിൽക്കും. ഐവറി, നീല, ടെറാകോട്ട റെഡ്, പച്ച, ഓക്‌സ്‌ഫോർഡ് നീല, ഗ്രേ വൈറ്റ് നിറങ്ങളിൽ ലഭിക്കും. ചതുരശ്ര അടിക്ക് 34.50 രൂപയാണ് വില. കൺവെൻഷൻ സെന്റർ, ക്ഷേത്രങ്ങൾ തുടങ്ങി കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളിൽ ഷീറ്റുകൾ ഉപയോഗിച്ചെന്ന് വിതരണക്കാരായ ഹോബ്‌സം സെയിൽസ് മാനേജിംഗ് ഡയറക്‌ടർ കെ.ഡി. ജോർജ് പറഞ്ഞു.