ചെന്നൈ: രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ എൻ.ടി.സി ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ എൻ.ടി.സി ഗ്രൂപ്പ് രണ്ട് പുതിയ സംരംഭങ്ങൾക്ക് കൂടി തുടക്കമിട്ടു.
എസ്.സി.ഐ.എൻ.എൻ.ടി.സി എന്ന പുതിയ കമ്പനി തന്ത്രപ്രധാനമായ വിവിധ സ്ഥലങ്ങളിലായി അമ്പത് ലക്ഷം ചതുരശ്ര അടി ഗോ
ഡൗൺ സംവിധാനങ്ങളിൽ മുതൽ മുടക്കിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന പാക്കേജിംഗ് സംവിധാനങ്ങൾ, സമഗ്രവും വൈവിദ്ധ്യമാർന്നതുമായ ട്രാൻസ്പോർട്ട് സംവിധാനങ്ങൾ, വ്യത്യസ്ത വ്യവസായങ്ങൾക്ക് അനുസൃതമായ പ്രത്യേക ട്രാൻസ്പോർട്ടിംഗ് സേവനങ്ങൾ എന്നിവയിലാണ് പുതിയ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. അഞ്ച് വർഷം കൊണ്ട് അഞ്ഞൂറ് കോടിയുടെ വിറ്റുവരാണ് ലക്ഷ്യം.
എവർഗ്രീൻ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന രണ്ടാമത്തെ എൻ.ടി.സി കമ്പനി പ്രോജക്ട് മാനേജ്മെന്റ് രംഗത്താണ് ശ്രദ്ധയൂന്നുക. അടുത്ത മൂന്നു വർഷം കൊണ്ട് 300-400 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളിൽ സാന്നിദ്ധ്യമുള്ള കമ്പനിയാണ് എൻ.ടി.സി ലോജിസ്റ്റിക്സ്. 1997ൽ തുടക്കം കുറിച്ച എൻ.ടി.സി ഗ്രൂപ്പിന് ഇന്ന്
ആയിരം കോടി രൂപ വിറ്റുവരവുണ്ട്. വൻവികസന പാതയിലാണ് ഗ്രൂപ്പെന്നും ചെയർമാനും എം.ഡിയുമായ കെ.ചന്ദ്രമോഹൻ പറഞ്ഞു.