മൂവാറ്റുപുഴ : ഐക്യട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. കച്ചേരിത്താഴത്ത് നിന്നാരംഭിച്ച റാലി നെഹ്റുപാർക്ക്, പി.ഒ ജംഗ്ഷൻ ചുറ്റി ആരക്കുഴ കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.എ. സഹീർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് മേയ്ദിന സന്ദേശം നൽകി. ഐ.എൻ.ടി.യു.സി റിജീയണൽ പ്രസിഡന്റ് ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. സി.കെ. സോമൻ,കെ. എൻ. ജയപ്രകാശ്, പി.എം. ഇബ്രാഹിം, സാറാമ്മ ജോൺ, സിന്ധു ബെന്നി, കുഞ്ഞുമുഹമ്മദ്, സി.എച്ച്. സൈനുദ്ദീൻ, എൽ. മണി എന്നിവർ സംസാരിച്ചു.
മോട്ടോർ വാഹനരംഗം ആഗോള കുത്തകൾക്ക് തീറെഴുതി നൽകുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘടിത ശക്തിയായി തൊഴിലാളികൾ മുന്നേറണമെന്ന് എൽദോ എബ്രഹാം എം.എൽ.എ. പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് അസോസിയേഷനും ഓട്ടോ കൺസൾട്ടന്റ് ആൻഡ് ഡ്രൈവിംഗ്‌സ്‌കൂൾ അസോസിയേഷനും സംയുക്തമായി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച മേയ്ദിനറാലിക്ക് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്‌ഷോപ്പ് അസോസിയേഷൻ പ്രസിഡന്റ് സി.എം. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ കൺസൾട്ടന്റ് അസോസിയേഷൻ ഏരിയാ സെക്രട്ടറി സലിം പോണാക്കുടി സ്വാഗതം പറഞ്ഞു. വർക്‌ഷോപ്പ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എം. റഷീദ്, വർക്ക്ഷോപ്പ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഫെനിൽ എൻ. പോൾ, ഇൻഷ്വറൻസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.സി. രാജൻ, അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി അലിഅൾട്ടിമ, രഞ്ജിത്ത്, ഷിജു കെ.എസ്., ജയേഷ് എന്നിവർ സംസാരിച്ചു.