മൂവാറ്റുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. എട്ടാംതീയതി ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ബിജു ശാന്തിയുടേയും പ്രധാന കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ ദിനാഘോഷം നടത്തുന്നത്. ഇതിന് മുന്നോടിയായി നടത്തുന്ന സപ്താഹത്തിന് മധുസൂദനൻ നേതാജിയാണ് യജ്ഞാചാര്യൻ. യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ക്ഷേത്രാങ്കണത്തിലെ യജ്ഞശാലയിൽ എത്തി. തുടർന്ന് ചലച്ചിത്രതാരം കവിയൂർ പൊന്നമ്മ ഭദ്രദീപം തെളിച്ചു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിറപറ സമർപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ, അഡ്വ. എൻ. രമേശ്, പ്രമോദ് കെ.തമ്പാൻ, പി.ആർ. രാജു, എം. എസ്. വിൽസൻ എന്നിവർ നേതൃത്വം നൽകുന്നു.
യജ്ഞശാലയിൽ ഇന്ന്
രാവിലെ 5ന് സുഭാഷിതം, ശാന്തിമന്ത്രം, 5.30ന് ഗുരു പൂജ,ഗുരുപുഷ്പാഞ്ജലി, ഗണപതിഹോമം,സമൂഹ പ്രാർത്ഥന 6.30ന് വിഷ്ണു സഹസ്രനാമജപം, ഗ്രന്ഥനമസ്‌ക്കാരം, 7ന് ഭാഗവതമാഹാത്മ്യപ്രഭാഷണം,10.30ന് നരസിംഹാവതാരം , ഉച്ചയ്ക്ക് 12.15ന് ഭാഗവത കഥാപ്രവചനം, 1ന് മഹാപ്രസാദ ഊട്ട്, 2മുതൽ പാരായണ തുടർച്ച, വൈകിട്ട് 6.30ന് യജ്ഞശാലയിൽ ദീപാരാധന,ആദ്ധ്യാത്മീക പ്രഭാഷണം , രാത്രി 8.30ന് അന്നദാനം .