oman-uae-exchange
ഒമാൻ യു.എ.ഇ എക്സ്ചേഞ്ചിലെ പുതിയ സ്വയം സേവന കിയോസ്ക് സംവിധാനം

മസ്കറ്റ്: ധന വിനിമയത്തിന് നൂതന സംവിധാനമൊരുക്കി ആഗോള പണമിടപാട് സ്ഥാപനമായ ഒമാൻ യു.എ.ഇ എക്സ്ചേഞ്ച്. ഓട്ടോമേറ്റഡ്

സാങ്കേതികവിദ്യ വഴി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുതിയ സ്വയം സേവന കിയോസ്ക് സംവിധാനമാണ് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ഒരുക്കിയത്.

ഡെബിറ്റ് കാർഡുകളോ പണമോ ഉപയോഗിച്ച് വിനിമയം നടത്താൻ ഇതിലൂടെ സാധിക്കും. ക്യൂ നിൽക്കേണ്ട. ഈ സൗകര്യത്തോടുകൂടിയ സുൽത്താനേറ്റിലെ ആദ്യത്തെ എക്സ്ചേഞ്ച് ഹൗസായി ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് മാറും.

രജിസ്റ്റർ ചെയ്ത ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ഉപഭോക്താക്കൾ നാഷണൽ ഐഡിയോ, റസിഡന്റ് ഐഡിയോ കിയോസ്കിൽ നിക്ഷേപിക്കുന്നതോടെ അവരുടെ വിശദാംശങ്ങൾ കിയോസ്‌ക് മെഷീനിൽ തെളിയും. ലോകത്തെവിടേക്കും പണമിടപാട് നടത്താനും സാധിക്കും. ഒമാൻ ഐഡന്റിറ്റി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം.

സുൽത്താനേറ്റിലെ മറ്റു ശാഖകളിൽ ഉടൻ സ്വയം സേവന കിയോസ്കുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നൽകിയ ഒമാൻ സെൻട്രൽ ബാങ്കിന് നന്ദിയുണ്ടെന്നും ഒമാൻ യു.എ.ഇ എക്സ്ചേഞ്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബോബൻ എം പി പറഞ്ഞു.