mayday
സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ ആലുവയിൽ നടന്ന മേയ്ദിനറാലി

ആലുവ: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ആലുവയിൽ മേയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടൗൺ ഹാളിനു മുമ്പിൽ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഐ.എൻ.ടി.യു.സി നേതാവ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.ജെ. ടോമി അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് ജോർജ് (ഐ.എൻ.ടി.യു.സി), വി.പി. നാരായണപിള്ള (എൻ.ടി.യു.ഐ), പി. നവകുമാരൻ (എ.ഐ.ടി.യു.സി), എ.പി. ഉദയകുമാർ (സി.ഐ.ടി.യു.സി), പി.വി. എൽദോസ് (ഐ.എൻ.ടി.യു.സി), നാസർ മുട്ടത്തിൽ എന്നിവർ സംസാരിച്ചു. എ. ഷംസുദ്ദീൻ സ്വാഗതവും അഷറഫ് വള്ളൂരാൻ നന്ദിയും പറഞ്ഞു.