paravur-nagarasabha
പറവൂർ നഗരസഭയുടെ തൊഴിൽ സംരംഭങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവഹിക്കുന്നു

പറവൂർ : ദേശീയ നഗര ഉപജീവന മിഷൻ നൂതന തൊഴിൽ സംരംഭങ്ങളുടെ ഭാഗമായി പറവൂർ നഗരസഭയുടെ തൊഴിൽ സംരംഭങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലജാ രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. കെ.എ. വിദ്യാനന്ദൻ, ഡി. രാജ്കുമാർ , പ്രദീപ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഡിസൈനൽ തുണിസഞ്ചി നിർമ്മാണ യൂണിറ്റ്, എ ടു ഇസഡ് സർവീസ് സ്കീം, ഫ്രഷ് കട്ട് വെജിറ്റബിൾസ് ആൻഡ് ഫിഷ് എന്നി സംരംഭങ്ങളാണ് ആരംഭിച്ചത്.