rto
പിടിച്ചെടുത്ത കുടിവെള്ളടാങ്കർ ലോറികൾ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു

തൃക്കാക്കര : ജില്ലയിൽ കുടിവെള്ള ടാങ്കർ ലോറികൾ കേന്ദ്രീകരിച്ചു മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് കുടിവെള്ള ടാങ്കർ ലോറികൾ പിടിച്ചെടുത്തു.
ടാക്സ്, ഫിറ്റ്നസ്, പെർമിറ്റ് എന്നിവ ഇല്ലാതെ സർവ്വീസ് നടത്തിയിരുന്ന വാഹനങ്ങളാണ് എൻഫോഴ്സ്മെന്റ് ആർ ടി ഒ കെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. അവശ്യവസ്തു എന്ന നിലയിൽ കുടിവെള്ള വാഹനങ്ങൾക്ക് നൽകിയിരുന്ന പരിഗണന ഇവർ മുതലെടുക്കുകയായിരുന്നു. ഇത്തരം വാഹനങ്ങൾ വൈകുന്നേരവും രാത്രിയിലുമാണ് സർവ്വീസ് നടത്തുക. ഈ സമയങ്ങളിൽ പരിശോധന ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയതായി എൻഫോഴ്സ് മെന്റ് ആർ ടി ഒ അറിയിച്ചു. പരിശോധനയിൽ എം.വി.ഐ ദീപു എൻ കെ, എ എം വി ഐ മാരായ ബിജു പി , കമൽ ബാബു , നെവിൻ എന്നിവർ പങ്കെടുത്തു.വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ സൂക്ഷിച്ചു.