അങ്കമാലി: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അങ്കമാലിയിൽ മേയ് ദിനറാലി നടന്നു. പൊതുസമ്മേളനത്തിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി. ജെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. പി. ടി. പോൾ, അഡ്വ. കെ. കെ. ഷിബു തുടങ്ങിയവർ സംസാരിച്ചു.
റാലിക്ക് പി. എൻ. ചെല്ലപ്പൻ, പി. വി. രാജൻ, പി. വി. ടോമി, കെ. ഐ. കുര്യാക്കോസ്, എം. കെ. റോയ്, ദേവസിക്കുട്ടി പൈനാടത്ത്, ബൈജു എ. പി., ബേബി ജോസഫ് എന്നിവർ നേതൃത്വം നൽകി.