നെട്ടൂർ: കഴിഞ്ഞഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിനിരയായവർക്ക് ഐക്യദ്യാർഢ്യം പ്രഖ്യാപിച്ച് നെട്ടൂർ വിമലഹൃദയ ദേവാലയത്തിലെ കെ.എൽ.സി.എ യൂണിറ്റിന്റെ നേതൃത്വത്തിൽ സമാധാന ജ്വാല തെളിച്ചു. നെട്ടൂർ ഐ.എൻ.ടി.യു.സി. ജംഗ്ഷനിൽ നടന്ന ജ്വാല മേഖലാ പ്രസിഡന്റ് സിബി സേവ്യർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഫ്രാൻസിസ് പീടിയേക്കൽ, ടി.പി. ആന്റണി എന്നിവർ സമാധാന സന്ദേശം നൽകി.