കൊച്ചി: മൂവാറ്റുപുഴ വെള്ളൂർകുന്നം പേന്തിട്ട വീട്ടിൽ പരേതനായ വെള്ളൂർ പരമേശ്വരൻ പിള്ളയുടെ ഭാര്യ പി.ജെ. സുമതിയമ്മ (94 - റിട്ട.അദ്ധ്യാപിക) പാലാരിവട്ടം പുതിയറോഡ് കൈലാസ് നഗർ സോപാനത്തിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: കെ.പി. ഹരിഹരകുമാർ (റിട്ട.എസ്.ബി.ഐ, ഭാരതീയ വികാസ് പരിഷത്ത് മുൻ ദേശീയ സെക്രട്ടറി), കെ.പി. കൃഷ്ണകുമാർ (റിട്ട.സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ), കെ.പി. കൃഷ്ണകുമാരി (റിട്ട. ധനലക്ഷ്മി ബാങ്ക്). മരുമക്കൾ: പരേതയായ ടി.കെ. സരസ്വതി കുഞ്ഞമ്മ, പി. കൃഷ്ണകുമാരി, വി.കെ. വിജയകുമാർ പണിക്കർ (റിട്ട. അദ്ധ്യാപകൻ, അറവുകാട് ഹൈസ്കൂൾ ആലപ്പുഴ).