nda
ഇടുക്കി പാർലമെന്റ് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് അവലോകനയോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് അവലോകനയോഗം ജില്ലാ വൈസ് പ്രസിഡന്റും പ്രഭാരിയുമായ പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. വാഴപ്പിള്ളി ഭാരത് ടൂറിസ്റ്റ്‌ഹോമിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സംയോജകൻ എസ്. സന്തോഷ്‌കുമാർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്ഥാനാർത്ഥി ബിജുകൃഷ്ണൻ, എൻ.ഡി.എ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലം സംയോജകൻ എ.കെ. സനൻ, സെബാസ്റ്റ്യൻ മാത്യു, കെ.പി. തങ്കക്കുട്ടൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഷൈൻ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ 153 ബൂത്ത് കൺവീനർമാർ, പഞ്ചായത്ത്‌, നഗരസഭ ചുമതലയുള്ളവരും പങ്കെടുത്തു.